നിലമ്പൂർ നഗരത്തിനോട് ചേർന്നും കാട്ടാനക്കൂട്ടമെത്തി

നിലമ്പൂര്‍: നഗരത്തിനോട് ചേര്‍ന്ന് ജനവാസകേന്ദ്രത്തിനടുത്ത് കാട്ടാനക്കൂട്ടമെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് രണ്ട് ആനകളും ഒരു കുട്ടിയും ചാലിയാർ കടന്നെത്തിയത്. പുഴയിൽ കുളിക്കാനെത്തിയവരാണ് ആനകളെ കണ്ടത്. നിലമ്പൂർ ജില്ല ആശുപത്രിക്ക് സമീപം തീക്കടിയിലാണ് കാട്ടാനകളെ കണ്ടത്. ജില്ല ആശുപത്രിയോട് ചേർന്ന ആര‍്യവല്യക്കാവ് തേക്ക് തോട്ടത്തിലാണ് ആനകൾ നിലയുറപ്പിച്ചിരുന്നത്. ആളുകൾ തടിച്ചുകൂടിയതോടെ രണ്ടെണ്ണം പുഴകടന്ന് അക്കരെ കയറി. എന്നാൽ, വനപാലകരും നാട്ടുകാരും ഏറെനേരം ബഹളംവെച്ചതിനെ തുടർന്നാണ് മുതിർന്ന ആന കാട്ടിലേക്ക് മടങ്ങിയത്. രാത്രിയിലും ആനകളെത്തുമെന്ന പേടിയിലായിരുന്നു പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.