ജീവനക്കാരുടെ കൂട്ടായ്മയിൽ താലൂക്ക് ആശുപത്രി സൗന്ദര്യവത്​കരിക്കുന്നു

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ കൂട്ടായ്മയിൽ സൗന്ദര്യവത്കരണം നടത്തുന്നു. ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന ജീവനക്കാരുടെ കൂട്ടായ്മയിലാണ് ആശുപത്രിയുടെ മുൻഭാഗത്തും വഴിയിലുമെല്ലാം ഉദ്യാനമൊരുക്കുന്നത്. സ്റ്റാഫ് ക്ലബി​െൻറ നേതൃത്വത്തിൽ പത്ത് അംഗങ്ങളുള്ള പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രൂപ്പിനും നിശ്ചിത സ്ഥലങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം അതത് സംഘങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടമൊരുക്കുന്നതി​െൻറ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. ഒഴിവുസമയങ്ങളിലും അവധി ദിനങ്ങളിലുമെത്തിയാണ് ജീവനക്കാർ പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിൽ തന്നെയുള്ള അസംസ്‌കൃത വസ്തുക്കളും പാഴ്‌വസ്തുക്കളും ഉപയോഗിച്ചാണ് ഉദ്യാന നിർമാണം. ജോലിചെയ്യുന്ന സ്ഥാപനത്തിൽ തങ്ങളാലാവുന്നത് ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു പദ്ധതിയിലെത്താൻ കാരണമെന്ന് ജീവനക്കാർ പറഞ്ഞു. ഔഷധ തോട്ടവും പച്ചക്കറിക്കൃഷിയും ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ആശുപത്രിയിലെ ഒഴിഞ്ഞ ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ ജീവനക്കാർ ഒത്തൊരുമിച്ചൊരുക്കുന്ന പൂന്തോട്ട നിർമാണം പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.