മലപ്പുറം: അലീഗഢ് മുസ്ലിം സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ ഉത്തർ പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ അന്യായമായി തടഞ്ഞുവെച്ചതായി പരാതി. ഒന്നാം വർഷ എം.എ അറബിക് വിദ്യാർഥികളായ അരീക്കോട് കുനിയിൽ മുബശ്ശിർ, മൻസൂർ മഞ്ചേരി, ജഅ്ഫർ എടവണ്ണ, അമീൻ പെരിന്തൽമണ്ണ എന്നിവരെയാണ് മണിക്കൂറുകൾ സ്റ്റേഷനിൽ തടഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസമാണ് പരാതിക്കിടയാക്കിയ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് െട്രയിൻ കയറിയ വിദ്യാർഥികൾ മഥുര റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി ട്രെയിൻ നിർത്തിയപ്പോൾ അവിടെ ഇറങ്ങിയിരുന്നു. ബസിൽ അലീഗഢിലെത്താൻ എളുപ്പമാർഗമെന്ന രീതിയിലാണ് അവിടെ ഇറങ്ങിയത്. സ്റ്റേഷന് പുറത്തു കടക്കാൻ ശ്രമിക്കുേമ്പാഴാണ് റെയിൽവേ പൊലീസ് പിടികൂടിയത്. അപായ ചങ്ങല വലിച്ച് െട്രയിൻ നിർത്തിയവരാണെന്നാരോപിച്ച് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഏതാനും മണിക്കൂറുകൾ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം ചങ്ങല വലിച്ചത് നിങ്ങളല്ലെന്നും എന്നാൽ സാഹചര്യത്തെളിവുകൾ എതിരാണെന്നും പിഴ അടച്ചാൽ വിടാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.പിഴ അടച്ചാണ് ഒടുവിൽ പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.