ക്ഷയരോഗ സർവേ: പുതിയ രണ്ട്​ കേസുകൾ കണ്ടെത്തി

മലപ്പുറം: ക്ഷയരോഗ (ടി.ബി) നിർമാർജന പദ്ധതിയുടെ ഭാഗമായുള്ള സർവേയിൽ ആദ്യദിനംതന്നെ പ്രതികരണം. ജില്ലയിൽ വ്യാഴാഴ്ച രണ്ട് പുതിയ േകസുകൾ സ്ഥിരീകരിച്ചു. മാറഞ്ചേരി, വളാഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ. മാറഞ്ചേരിയിൽ സ്ത്രീയിലും വളാഞ്ചേരിയിൽ പുരുഷനിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് തുടർചികിത്സയും മരുന്നും ലഭ്യമാക്കും. സർേവയുടെ ഭാഗമായി വീടുകളിലെത്തിയുള്ള അന്വേഷണത്തിൽ ഇവർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് ക്ഷയരോഗ പരിശോധന കേന്ദ്രത്തിൽ (ഡി.എം.സി) നിന്നാണ് രോഗം സ്ഥിരീകരിച്ചത്. സർേവ ഇല്ലെങ്കിൽ ഇവർ രോഗം തിരിച്ചറിയില്ലായിരുന്നു. ജില്ലയിലെ മുഴുവൻ വീടുകളിലും രണ്ടുമാസത്തിനിടെ ആരോഗ്യപ്രവർത്തകർ എത്തി വിവരങ്ങൾ ശേഖരിക്കും. ക്ഷയരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സിക്കുകയും രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയുമാണ് സർവേ ലക്ഷ്യം. ഞായറാഴ്ചയിലാകും സർവേ. രോഗസാധ്യത ഉള്ളവരുടെ വിവരങ്ങളും ശേഖരിക്കും. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിച്ച് മുൻകരുതൽ സ്വീകരിക്കും. ആറുമുതൽ എട്ടുമാസം വരെയുള്ള ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും മാറ്റാം. രോഗ നിർണയവും ചികിത്സയും സൗജന്യമാണ്. imege: mplas tb
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.