അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു

അഗളി: ഷോളയൂരിൽ വീണ്ടും കാട്ടാന ആക്രമണം. വ്യാഴാഴ്ച കാടിറങ്ങിയ ആന വരഗംപാടി ഊരിൽ രങ്ക​െൻറ വീട് ഭാഗികമായി തകർത്തു. വീടിന് മുന്നിലും പിന്നിലുമുള്ള ഷെഡുകളും ജനലും വാതിലുമാണ് തകർത്തത്. സംഭവസമയം ഇവർ ബന്ധുവീട്ടിലായതിനാലാണ് അക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി വെച്ചപ്പതി ഊരിൽ നഞ്ചിയുടെ വീട് ആന പൂർണമായും തകർത്തിരുന്നു. ഒരാഴ്ചക്കിടെ നാലു വീടുകളാണ് ആന തകർത്തത്. തമിഴ്‌നാട് ഭാഗത്തെ വനത്തിൽ നിന്നിറങ്ങുന്ന മോഴയാനയാണ് ആക്രമണം നടത്തുന്നത്. താൽക്കാലിക മറ കെട്ടി ഈ കുടുംബം ഇപ്പോഴും ഇവിടെ തന്നെയാണ് താമസം. ആനശല്യം രൂക്ഷമായതോടെ സംഭവസ്ഥലത്ത് മുഴുവൻ സമയവും വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. അട്ടപ്പാടി ബ്ലോക്ക് പ്രസിഡൻറ് ഈശ്വരി രേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജാ നാരായണൻ, ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറ് രത്തിനാ രാമമൂർത്തി, വൈസ് പ്രസിഡൻറ് ഡി. രവി, വനംവകുപ്പ് അഗളി റേഞ്ച് ഓഫിസർ സി. രാജേഷ്, ഡെപ്യൂട്ടി റേഞ്ചർ എം. രമേശ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.