കൂട്ടിലങ്ങാടി: ഗ്രാമപഞ്ചായത്തിൽ 2018--19 കുറിച്ച് വികസന സെമിനാർ നടത്തി. പ്രസിഡൻറ് പി.പി. സുഹ്‌റാബിയുടെ അധ്യക്ഷതയിൽ ഉദ്‌ഘാടനവും വികസനരേഖ പ്രകാശനവും സംസ്ഥാന ജനകീയാസൂത്രണ റിസോഴ്സ് ഗ്രൂപ് അംഗം എസ്. ജമാൽ ഉദ്‌ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ വി.കെ. സഫിയ വികസനരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് ഫാം പ്ലാൻ പ്രകാശനം പ്രിൻസിപ്പൽ കൃഷി ഓഫിസർ ജയന്തി നിർവഹിച്ചു. ജില്ല അവാർഡ് ജേതാക്കളായ വെറ്ററിനറി സർജൻ അബ്ദുന്നാസർ, കൃഷി ഓഫിസർ രഞ്ജിത, കൃഷി അസി. സന്ധ്യ, കർഷകർ എന്നിവരെ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എലിക്കോട്ടിൽ സഈദ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ.കെ. അസ്‌കർ അലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.സി. ഹംസ, സജീർ, കെ. ഗീത, സലാം മാസ്റ്റർ, എൻ. സുബൈദ, ഷാലി സേവ്യർ, എം.പി. അലവി എന്നിവർ സംസാരിച്ചു. mpmrs1 കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജനകീയാസൂത്രണ റിസോഴ്സ് ഗ്രൂപ് അംഗം എസ്. ജമാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.