ചികിത്സ സഹായധനം കൈമാറി

പുലാമന്തോൾ: ഓട്ടോ ജീവനക്കാർ സ്വരൂപിച്ച . കരൾരോഗം മൂർച്ഛിച്ച് അവശനായ കട്ടുപ്പാറയിലെ കണക്കർതൊടി നൂർ മുഹമ്മദി​െൻറ ചികിത്സ ഫണ്ടിലേക്ക് ധനം സ്വരൂപിക്കുന്നതിനാണ് കഴിഞ്ഞദിവസം കട്ടുപ്പാറയിലെ 50 ഓട്ടോ ജീവനക്കാർ കാരുണ്യവഴിയിൽ ഓടിയത്. ഇദ്ദേഹത്തി​െൻറ ശസ്ത്രക്രിയക്ക് വേണ്ടി ഒരു ദിവസത്തെ വരുമാനം നീക്കിവെക്കുക എന്ന ലക്ഷ്യത്തോടെ സർവിസ് നടത്തിയ ജീവനക്കാർ 50,000 രൂപയാണ് സ്വരൂപിച്ചത്. ഫ്ലക്സ് വെച്ച് നിരത്തിലിറങ്ങിയതോടെ യാത്രക്കാരും നാട്ടുകാരും പങ്കുചേർന്നു. കട്ടുപ്പാറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഖ്യ നൂർ മുഹമ്മദ് ചികിത്സ സഹായകമ്മിറ്റിയെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.