കോയമ്പത്തൂർ: കേന്ദ്രബജറ്റിൽ ദക്ഷിണ റെയിൽവേക്ക് ആെക 7,426 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. ദക്ഷിണ റെയിൽവേ മാനേജർ ആർ.കെ. കുൽഷ്രെസ്തയാണ് ഇക്കാര്യമറിയിച്ചത്. മുൻ വർഷത്തെക്കാൾ 3,728 കോടി കൂടുതലാണിത്. ഷൊർണൂർ-എറണാകുളം മൂന്നാംപാത നിർമാണത്തിന് 1,518 കോടി രൂപ അനുവദിച്ചു. ഇൗറോഡ്- കരൂർ- തിരുച്ചി റൂട്ടിലെ വൈദ്യുതിവത്കരണം മാർച്ചിൽ പൂർത്തിയാക്കും. മധുര- വാഞ്ചിമണിയാച്ചി- തൂത്തുക്കുടി, വാഞ്ചിമണിയാച്ചി- തിരുനൽവേലി- നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ- കന്യാകുമാരി പാതകളുടെ വൈദ്യുതിവത്കരണം മൂന്നു വർഷത്തിനകം പൂർത്തിയാക്കും. ഇവ പൂർത്തിയാവുന്നതോടെ കേരളത്തിലും തെക്കൻ തമിഴകത്തിലും റെയിൽവേ വികസനത്തിന് കൂടുതൽ ഉൗന്നൽ നൽകാനാവും. ചെേങ്കാട്ട വഴി ചെന്നൈ -കൊല്ലം ട്രെയിൻ സർവിസ് താമസിയാതെ കമീഷൻ ചെയ്യും. 43,889 കോച്ചുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. 1,109 റെയിൽവേ സ്റ്റേഷനുകളിൽ പുതിയ സുരക്ഷയേർപ്പെടുത്തും. ഉൗട്ടിയിലേക്ക് സഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മേട്ടുപാളയം-ഉൗട്ടി റൂട്ടിൽ രണ്ട് ട്രെയിനുകൾ കൂടി ഇറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.