പാലക്കാട്: പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 21 റെയിൽവേ മേൽപാലങ്ങൾക്കായി 350 കോടി രൂപ കേന്ദ്ര ബജറ്റിൽ അനുവദിച്ചു. നേരത്തെ വിഭാവനം ചെയ്ത പദ്ധതികൾക്കാണ് ഈ ബജറ്റിൽ തുക അനുവദിച്ചത്. പാലക്കാട് മെമു ഷെഡ് വിപുലീകരണത്തിന് 2.15 കോടി രൂപ അനുവദിച്ചു. 14 കോടിയോളം ചെലവാണ് കണക്കാക്കുന്നത്. പദ്ധതി അവലോകനത്തിൽ കൂടുതൽ തുക വകയിരുത്തും. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പുതിയ ട്രാക്ക് മെഷീൻ ഡിപ്പോ വരുന്നതാണ് പാലക്കാട് ഡിവിഷനിൽ പുതിയ പദ്ധതി. ഡിവിഷനിൽ മൂന്നാഴ്ചക്കകം പുതിയ ട്രാക്ക് റിലേയിങ് മെഷീൻ കമീഷൻ ചെയ്യും. വടകര, കാസർകോട് സ്റ്റേഷനുകളിൽ കഴിഞ്ഞതവണ അനുവദിച്ച പ്ലാറ്റ് ഫോം മേൽക്കൂര ജോലികൾക്ക് 68.91 കോടി രൂപയും നീക്കിവെച്ചു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സംവിധാനത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 66.71 ലക്ഷം അനുവദിച്ചു. കണ്ണൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകളിൽ പുതിയ പ്ലാറ്റ് ഫോം നിർമാണത്തിന് 40 ലക്ഷം നീക്കിവെച്ചു. കണ്ണൂർ, വടകര, തലശ്ശേരി, തിരൂർ സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 39.72 ലക്ഷവും കണ്ണൂർ, വടകര, കാസർകോട് എന്നിവിടങ്ങളിൽ നടപ്പാലവും അനുവദിച്ചു. പാളങ്ങളിലെ ജോലിക്കായി കഴിഞ്ഞതവണ നീക്കിെവച്ച തുകയുടെ ബാക്കി ഉപയോഗിച്ച് നടപടികൾ വേഗത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.