പാലക്കാട്: അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ.ആർ. മോഹനെൻറ സ്മരണക്കായി പാലക്കാട് ഇൻസൈറ്റ് സംഘടിപ്പിക്കുന്ന വാർഷിക അന്താരാഷ്ട്ര ഡോക്യുമെൻററി മേള ഫെബ്രുവരി 10ന് ജില്ല ലൈബ്രറി ഹാളിലെ മറിയുമ്മ ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഡോക്യുമെൻററി മേള വൈകീട്ട് ഏഴിന് സമാപിക്കും. വിദേശത്ത് നിന്ന് ഉൾെപ്പടെ ലഭിച്ച 75 ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 13 ചിത്രങ്ങൾ മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. കെ.ആർ. മോഹനെൻറ 'കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ', കെ.പി. കുമാരെൻറ 'വാക്കിെൻറ രാജശിൽപി', അന്തരിച്ച ചിത്രകാരൻ ഷഡാനനൻ ആനിക്കത്തിെൻറ കലാജീവിതത്തെ ആസ്പദമാക്കി ഫാറൂഖ് അബ്ദുറഹ്മാൻ സംവിധാനം ചെയ്ത് ഇൻസൈറ്റ് നിർമിച്ച 'ആർദ്ര ഷഡാനനം' എന്നിവ മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കെ.പി. കുമാരൻ, എം.പി. സുകുമാരൻ നായർ, സി.എസ്. വെങ്കിടേശ്വരൻ, സണ്ണി ജോസഫ്, ശശികുമാർ, ചെലവൂർ വേണു, മണിലാൽ, കെ.എ. മോഹൻദാസ്, കെ.ആർ. രവി, അഡ്വ. ജയപാലമേനോൻ, കാളിദാസ് പുതുമന, ജി.പി. രാമചന്ദ്രൻ, ഫാറൂഖ് അബ്ദുറഹ്മാൻ, ടി.ആർ. അജയൻ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.