മത്സ്യമേഖല സ്തംഭനത്തിലേക്ക്; ഫിഷിങ്​ ബോട്ടുകൾ കടലിൽനിന്ന് തിരിച്ചുവരുന്നു

മത്സ്യമേഖല സ്തംഭനത്തിലേക്ക്; ഫിഷിങ് ബോട്ടുകൾ കടലിൽനിന്ന് തിരിച്ചുവരുന്നു ബേപ്പൂർ: ചെറുമീനുകളെ പിടിക്കുന്നതിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ ഫിഷിങ് ബോട്ടുകളിലെ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന ഫിഷിങ് ബോട്ടുകൾ നിർത്തിവെച്ച് മത്സ്യമേഖല മൊത്തമായി സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് നീങ്ങുമെന്ന് കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കിളിമത്സ്യങ്ങളും വളത്തിന് ഉപയോഗിക്കുന്ന ചെറുമീനുകളും പിടിക്കുന്നതിനെതിരെ സംസ്ഥാനത്തൊട്ടാകെ നിരവധി ബോട്ടുകൾ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണ്. ബോട്ടിലുള്ള മീനുകൾ ലേലത്തിൽ വിറ്റ് സർക്കാറിലേക്ക് വകയിരുത്തുകയും ചെയ്യുന്നുണ്ട്. 1980ലെ കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് പ്രകാരം ചെറുമീനുകളും കിളിമത്സ്യങ്ങളും പിടിക്കുന്നതും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. 15 മുതൽ എല്ലാ ഫിഷിങ് ബോട്ടുകളും ഹാർബറിൽ കെട്ടിയിട്ട് സമരരംഗത്തേക്ക് ഇറങ്ങാൻ കൊച്ചിയിൽ ചേർന്ന കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പതിനാലാം തീയതിയോടെ ആഴക്കടലിൽ മീൻപിടിത്തത്തിൽ ഏർപ്പെട്ട എല്ലാ ഫിഷിങ് ബോട്ടുകളും അതത് ഹാർബറുകളിൽ എത്തിച്ചേരുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഫിഷിങ് ബോട്ടുകൾ മൊത്തം സ്തംഭിപ്പിക്കുന്നതി​െൻറ മുന്നോടിയായി തിങ്കളാഴ്ച എല്ലാ ഹാർബറുകളിലും ഫിഷറീസ് ഓഫിസിനുമുന്നിൽ മത്സ്യത്തൊഴിലാളികളുടെ ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.