ഫാഷിസ്​റ്റ്​ ഭരണത്തി​െനതിരെ വിശാല മതേതരമുന്നണി വേണം –​െഎ.എൻ.എൽ

ഫാഷിസ്റ്റ് ഭരണത്തിെനതിരെ വിശാല മതേതരമുന്നണി വേണം -െഎ.എൻ.എൽ കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ പ്രതിനിധാനം ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയുന്നതിന് വിശാലമായ മതേതരമുന്നണി രൂപവത്കരിക്കാൻ ഗൗരവതരമായ നീക്കങ്ങൾ അനിവാര്യമാണെന്നും അതിന് മതേതര പാർട്ടികൾ മുന്നിട്ടിറങ്ങണമെന്നും െഎ.എൻ.എൽ സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ഇനി ഒരഞ്ച് വർഷം കൂടി മോദി ഭരണം തുടരുകയാണെങ്കിൽ രാജ്യത്തി​െൻറ മതേതര ജനാധിപത്യ സംവിധാനം പൂർണമായും തകരും. വിനാശകരമായ ഇൗ സാഹചര്യത്തെ എന്ത് വില കൊടുത്തും ഒഴിവാക്കണം. 2004 ലേതിന് സമാനമായ രാഷ്ട്രീയ ചുറ്റുപാടിൽ മുഴുവൻ ബി.ജെ.പിയിതര കക്ഷികളും ഒരേ ലക്ഷ്യത്തോടെ കൈകോർത്ത് മുന്നോട്ട് പോവുകയാണെങ്കിൽ മോദി ഭരണത്തിന് അന്ത്യംകുറിക്കാനാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും പ്രവർത്തകകൺവെൻഷനുകൾ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. അഹമ്മദ് ദേവർകോവിൽ, എ.പി. അബ്ദുൽ വഹാബ്, ബി. ഹംസ ഹാജി, കെ.പി. ഇസ്മയിൽ, എൻ.കെ. അബ്ദുൽ അസീസ്, എം.എ. ലത്തീഫ്, മൊയ്തീൻകുഞ്ഞ് കളനാട്, കോതൂർ മുഹമ്മദ്, എം.എം. മാഹിൻ അസീസ് കടപ്പുറം, താജുദ്ദീൻ മട്ടന്നൂർ, നാസർകോയ തങ്ങൾ, സി.എച്ച്. മുസ്തഫ, മുഹമ്മദ് ചാമക്കാല, അഷറഫ് അലി വല്ലപ്പുഴ, എ.പി. മുസ്തഫ, എം.എം. സുലൈമാൻ, ഷരീഫ് കൊല്ലം, കെ.എം.എ ജലീൽ, ശരീഫ് താമരശ്ശേരി, സുധീർ കോയ, എ.എൽ.എം കാസിം, ഹനീഫ അറബി, ഇല്യാസ് മട്ടന്നൂർ, ബഷീർ കൊടുവള്ളി തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.