മൂന്നിയൂർ വില്ലേജ് ഓഫിസിലേക്ക് പ്രിൻറർ നൽകി

തിരൂരങ്ങാടി: മൂന്നിയൂർ വില്ലേജ് ഓഫിസിലേക്ക് വെൽഫെയർ പാർട്ടി മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻറർ നൽകി. സി.പി. അബ്ദുല്ലയാണ് വില്ലേജ് ഓഫിസർക്ക് പ്രിൻറർ കൈമാറിയത്. 65,000ത്തിലധികം ജനസംഖ്യയുള്ള മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് ഓഫിസിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതി​െൻറ ഭാഗമായി സ്കാനിങ്, ഫോട്ടോകോപ്പിയർ, പ്രിൻറർ ഉൾപ്പെട്ട മെഷീൻ വെൽഫെയർ പാർട്ടി നൽകിയത്. മൊയ്‌തീൻ കോയ വെളിമുക്ക്, സി. മുഹമ്മദ്, എം. ഹമീദ് മാസ്റ്റർ, സി.പി. ആലിക്കോയ, അയ്യൂബ് മൂന്നിയൂർ, സി.പി. ബഷീർ, കക്കട്ടം അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.