തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ തെന്നല പൂക്കിപ്പറമ്പില്‍നിന്ന് നന്നമ്പ്ര പഞ്ചായത്തിലൂടെ പതിനാറുങ്ങലിലേക്ക് പുതിയ ബൈപാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആലോചന യോഗം വെള്ളിയാഴ്ച രാവിലെ 10ന് തിരൂരങ്ങാടി നഗരസഭയില്‍ ചേരുമെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ അറിയിച്ചു. 2016-17 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി 100 കോടി വകയിരുത്തിയിരുന്നു. പദ്ധതി പരിശോധിക്കുന്നതിനും പഠനം നടത്തുന്നതിനുമായി 25 ലക്ഷത്തിെൻറ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എം.എല്‍.എയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി നഗരസഭ, നന്നമ്പ്ര, തെന്നല പഞ്ചായത്തുകളുടെ പ്രസിഡൻറുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുന്നത്. പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സ്വതന്ത്ര്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബിയുടെ പദ്ധതികളിലുള്‍പ്പെടുത്തിയാണ് പുതിയ ബൈപാസിന് 100 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. തെന്നല പൂക്കിപ്പറമ്പില്‍നിന്ന്, അറക്കല്‍ വഴി നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂരിലൂടെ കൊടിഞ്ഞി പാടം വഴി വെഞ്ചാലി കനാൽ റോഡിലൂടെ പതിനാറുങ്ങലിലേക്ക് എത്തുന്നതാണ് പുതിയ ബൈപാസ്. വയലിലൂടെയാണ് ഏറെയും കടന്നുപോകുന്നത് എന്നതിനാൽ സ്ഥലമേറ്റെടുക്കുന്നതിന് പ്രയാസമുണ്ടാകില്ല. പൂക്കിപ്പറമ്പ്, വെന്നിയൂര്‍, കക്കാട് ജങ്ഷന്‍, തിരൂരങ്ങാടി, ചെമ്മാട് എന്നീ ടൗണുകളില്‍ അനുഭവപ്പെടുന്ന വലിയ ഗതാഗതക്കുരുക്കിന് ഈ റോഡ് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.