തിരൂരങ്ങാടി: തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ യതീംഖാന പ്ലാറ്റിനം ജൂബിലിയും പി.എസ്.എം.ഒ കോളജ് സുവര്‍ണ ജൂബിലിയും ഈ മാസം17നു തുടങ്ങും. 'കാരുണ്യവിശുദ്ധിക്ക് ഏഴരപതിറ്റാണ്ട്' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. 17ന് ഓര്‍ഫനേജ് സംഗമത്തോടെ സമ്മേളനം തുടങ്ങും. തുടര്‍ന്ന് ചരിത്ര സമ്മേളനം, ഉദ്ഘാടന സമ്മേളനം നടക്കും. 18ന് കാലത്ത് പ്രതിഭ സംഗമം, ഉച്ചക്ക് സൗഹൃദസംഗമം, വൈകീട്ട് ജി.എസ്. പ്രദീപ് നയിക്കുന്ന 'മെഗാക്വിസ്' എന്നിവ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആൾ ഇന്ത്യ മജ്‌ലിസ് മുശാവറ പ്രസിഡൻറ് ഡോ. നവാദ് ഹാമിദ്, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത് അംബാസഡര്‍മാര്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍ പങ്കെടുക്കും. വൈസ് പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.കെ. ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അഡ്വ. പി.എം.എ. സലാം. ഡോ. എം. അബ്ദുൽ മജീദ്, സി.പി. ഉമര്‍സുല്ലമി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സലീം എന്നിവർ സംസാരിച്ചു. സി.എച്ച്. മഹ്മൂദ്ഹാജി ചെയര്‍മാനായുള്ള കമ്മിറ്റി പദ്ധതി വിജയിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.