കഠിനാധ്വാനം തീയിൽ ഊതിക്കാച്ചിയ സ്വർണം

ദേശീയ ഫ‍യർഫോഴ്സ് മീറ്റ് 5000, 1500 മീറ്റർ മത്സരങ്ങളിൽ ഹബീബ് ഒന്നാമത് മലപ്പുറം: ജോലിത്തിരക്കുകൾ മാറ്റിവെച്ച് ദേശീയ മെഡലെന്ന സ്വപ്നത്തിലേക്ക് കഠിന പരിശീലനം നടത്തിയ ഹബീബിന് സ്വപ്ന സാഫല്യം. നാഗ്പൂരിൽ സമാപിച്ച പ്രഥമ ദേശീയ ഫ‍യർഫോഴ്സ് മീറ്റിൽ മലപ്പുറം അഗ്നിശമന സേന നിലയത്തിലെ ഫയർമാൻ എം. ഹബീബ് കേരളത്തിനുവേണ്ടി ഇരട്ട സ്വർണം സ്വന്തമാക്കി. 5000, 1500 മീറ്റർ ഓട്ടത്തിലാണ് നേട്ടം. മലപ്പുറം കാളമ്പാടിയിലെ മുരിങ്ങേക്കൽ മുഹമ്മദ്-ആയിഷാബി ദമ്പതികളുടെ മകനാണ് ഹബീബ്. തിരിച്ചെത്തിയ താരത്തെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ അസി. ഡിവിഷനൽ ഓഫിസർ കെ.എം. അഷ്റഫലിയുടെ നേതൃത്വത്തിൽ സഹജീവനക്കാരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. അന്താരാഷ്ട്ര ഫയർ ഫൈറ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനിരിക്കുന്ന ഹബീബിനെ മുഖ്യമന്ത്രി പിണറായി വിജയനും ഫയർഫോഴ്സ് ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയും അഭിനന്ദിച്ചു. mplrs1 ഫയർമാൻ എം. ഹബീബ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.