കലക്​ടറേറ്റ് ധർണ

മലപ്പുറം: സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ് കെ.ജെ. ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സി. വിജയലക്ഷ്മി, വി. സ്റ്റാൻലിൻ, എം.എസ്. ശിവരാമൻ, ശിവശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.സി. സത്യനാഥൻ, എ. ചെള്ളി, ശാരദ ടീച്ചർ, തൃക്കുളം കൃഷ്ണൻകുട്ടി, എം. നാരായണൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. photo: mplas SCFWA: സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ കലക്ടറേറ്റ് ധർണ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു ഗാല 2018 നാളെ മുതൽ മലപ്പുറം: മഞ്ചേരി ഏറനാട് നോളജ് സിറ്റി ആര്‍ക്കിടെക്ചര്‍ കോളജ് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ മലപ്പുറം ഗാല 2018 ഫെബ്രുവരി 9, 10, 11 തീയതികളില്‍ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കും. ഒമ്പതിന് വൈകുന്നേരം 6.30ന് പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതനിശ അരങ്ങേറും. പത്തിന് വൈകീട്ട് ആറ് മുതല്‍ സമീര്‍ ബിന്‍സി-, ഇമാം മജ്ബൂര്‍ സംഘം അവതരിപ്പിക്കുന്ന മെഹ്ഫില്‍ സന്ധ്യ നടക്കും. ശ്രീനാഥ് രാമചന്ദ്രന്‍, നിവേദ് ലാല്‍, ഫവാസ്, എ. ജംഷീദ്, പി.എം. മൈഥിലി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.