എരഞ്ഞിമാവിൽ ഗെയിൽ പ്രവൃത്തി തടഞ്ഞു

അരീക്കോട്: എരഞ്ഞിമാവിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു. കുറ്റിപ്പുറത്ത് അബ്ദുൽ കരീമി​െൻറ പറമ്പിലെ പ്രവൃത്തിയാണ് എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. നിർമാണം തുടങ്ങുന്നതിനു മുമ്പ് പഞ്ചനാമ പോലും കാണിക്കാതെയാണ് ഭൂമിയിൽ െഗയിൽ അധികൃതർ പ്രവേശിച്ചത്. കൊടുവള്ളി സി.ഐ ചന്ദ്രമോഹൻ, മുക്കം എസ്.ഐ അഭിലാഷ്, എസ്.ഐ ജോയ് എന്നിവരുടെ സാന്നിധ്യത്തിൽ ഗെയിൽ റീജനൽ മാനേജർ വിജുവി​െൻറ നേതൃത്വത്തിൽ പ്രവർത്തി നടത്തിയപ്പോൾ ഭൂഉടമ അബ്ദുൽ കരീമിനെ മുൻനിർത്തി സമരസമിതി തടയുകയായിരുന്നു. എരഞ്ഞിമാവ് സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, ബഷീർ പുതിയോട്ടിൽ, കരിം പയങ്കൽ, മജീദ് പുതുക്കുടി, റൈഹാന ബേബി, ബാവ പവർവേൾഡ്, അഡ്വ. പ്രദീപ്‌ കുമാർ, ടി.പി. മുഹമ്മദ്, വി.പി. അസൈൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. caption: എരഞ്ഞിമാവിൽ ഗെയിൽ പ്രവൃത്തി സമരസമിതി പ്രവർത്തകർ തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.