മലപ്പുറം: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിെര സംയുക്ത േട്രഡ് യൂനിയൻ സമരസമിതി ദൂരദർശൻ കേന്ദ്രം മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കുക, വിലക്കയറ്റം തടയുക, തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത േട്രഡ് യൂനിയൻ സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായാണ് മാർച്ചും ധർണയും നടത്തിയത്. മൂന്നാംപടിയിൽനിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. തുടർന്ന് നടത്തിയ ധർണ എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. എൻ.എ. കരീം അധ്യക്ഷത വഹിച്ചു. വി. ശശികുമാർ, പി. സുബ്രഹ്മണ്യൻ, കൂട്ടായി ബഷീർ, ജോർജ് കെ. ആൻറണി, അഡ്വ. മോഹൻദാസ്, വാസു കാരയിൽ, വി.എ. നാസർ, മുഹമ്മദ് റിയാസ്, ശ്രീജ വാരിയത്ത്, സി.എം. െമായ്തീൻകുട്ടി, റസിയ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് തൊഴിലാളികൾ മാർച്ചിൽ പെങ്കടുത്തു. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.