മലപ്പുറം: കുടുംബ കോടതിക്ക് കൂടുതൽ സ്ഥലം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലപ്പുറം കുടുംബകോടതി കെട്ടിട നിർമാണത്തിന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ 32 സെൻറ് ഭൂമി കൈമാറാൻ റവന്യൂ കമീഷണറുടെ ശിപാർശ ജനുവരി 31ന് സർക്കാറിന് ലഭിച്ചിരുന്നു. കുടുംബ കോടതിക്ക് നേരത്തെ 25 സെൻറ് ഭൂമി കൈമാറിയിരുന്നു. ഇത് നിർമാണത്തിന് അപര്യാപ്തമായതിനാൽ ജില്ല ജഡ്ജിയുടെ റിക്വിസിഷൻ പ്രകാരം 32 സെൻറായി പുനർനിർണയിച്ച് അളന്ന് തിട്ടപ്പെടുത്തിയ സ്കെച്ച് തയാറാക്കിയതിെൻറ അടിസ്ഥാനത്തിലുള്ള ഭൂമികൈമാറ്റ പ്രൊപ്പോസൽ ജനുവരി 31ന് സർക്കാറിന് ലഭിച്ചു. ഇത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.