കാരക്കുന്ന്^ആമയൂർ റോഡ് ടെൻഡർ പൂർത്തിയായി

കാരക്കുന്ന്-ആമയൂർ റോഡ് ടെൻഡർ പൂർത്തിയായി മഞ്ചേരി: കാരക്കുന്ന്-ആമയൂർ-എളയൂർ റോഡിന് 2013ൽ തയാറാക്കിയ പദ്ധതി ടെൻഡർ ചെയ്തു. അഞ്ചുകോടി രൂപയുടെ റോഡ് പുനരുദ്ധാരണവും അഴുക്കുചാൽ, കലുങ്ക് നിർമാണങ്ങളുമാണ് നടക്കുക. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം വീതി കൂട്ടിയാണ് ടാറിങ് നടത്തുക. 9.25 കോടി രൂപയുടെ പദ്ധതിയാണ് ഈ റോഡിനുവേണ്ടി പി.എം.ജി.എസ് പദ്ധതിയിൽ തയാറാക്കിയിരുന്നത്. പിന്നീട് അഞ്ചുകോടി രൂപയുടെ പദ്ധതിയായി. 8.1 കി.മീ ആണ് ദൈർഘ്യം. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനഗതാഗതം ദുഷ്കരമായിരുന്നു. തൃക്കലങ്ങോട് പഞ്ചായത്തിനെയും കാവനൂർ പഞ്ചായത്തിെനയും ബന്ധിപ്പിച്ച റോഡിൽ ദിവസം 28ഒാളം ബസ് സർവിസ് ഉണ്ട്. ഉൾപ്രദേശമായതിനാൽ ജനങ്ങൾക്ക് ഏക ആശ്രയമാണ് റോഡ്. കേന്ദ്ര പദ്ധതിയിൽ റോഡ് നിർമാണം നടക്കില്ലെന്ന സ്ഥിതി വന്നപ്പോൾ എം.എൽ.എ ഫണ്ട് ഇവിടേക്ക് വിനിയോഗിക്കാൻ ശ്രമം നടത്തിയിരുന്നു. ജനങ്ങൾ ഒട്ടേറെ മുറവിളി കൂട്ടിയ ശേഷമാണ് ടെൻഡർ നടപടി പൂർത്തിയായത്. അഞ്ചു കോടി രൂപയുടെ പദ്ധതി ടെൻഡറിനുവെച്ച ഘട്ടത്തിൽ രണ്ടുമാസം മുമ്പ് ഒരു ടെൻഡറാണ് ലഭിച്ചത്. ഇത് ഉറപ്പിക്കാനാവാതെ തള്ളി. പിന്നീട് രണ്ടാമതും ടെൻഡർ വിളിച്ചപ്പോൾ നാലു നിർമാണ കമ്പനികൾ ടെൻഡർ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.