വിദ്യാഭ്യാസ ധനസഹായ വിതരണം 10ന്

ഒറ്റപ്പാലം: ബാംഗ്ലൂർ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആനന്ദം സേനാപതി വിദ്യാഭ്യാസ ധനസഹായം ശനിയാഴ്ച വിതരണം ചെയ്യും. പാലപ്പുറം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന വിതരണം പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ ഉദ്‌ഘാടനം ചെയ്യുമെന്ന് പാലപ്പുറം ശ്രീരാമകൃഷ്ണാശ്രമം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാതിമത പരിഗണനയില്ലാതെ 60 വിദ്യാർഥികൾക്കാണ് പഠനസഹായമായി പ്രതിമാസം 4000 രൂപവീതം നൽകുക. അഞ്ചുവർഷത്തിന് ശേഷം ജോലി ലഭിക്കുന്ന മുറക്ക് തുക പലിശ ഇല്ലാതെ തിരിച്ചടക്കണം. ഇങ്ങനെ തിരികെ ലഭിക്കുന്ന തുക വീണ്ടും ആവശ്യക്കാരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ രീതിയെന്നും ഒമ്പതു വർഷമായി ധനസഹായ വിതരണം തുടരുന്നതായും ഇവർ പറഞ്ഞു. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ അധ്യക്ഷത വഹിക്കും. എം.ബി. രാജേഷ് എം.പി മുഖ്യാഥിതിയായിരിക്കും. ക്രിസ് ഗോപാലകൃഷ്ണൻ ധനസഹായ വിതരണം നിർവഹിക്കുമെന്നും പ്രഫ. എസ്. രാജശേഖരൻ നായർ, ടി.വൈ. സോമസുന്ദരൻ, സ്വാമി ധർമ സ്വരൂപാനന്ദ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.