തുവ്വൂർ: ഗ്രാമപഞ്ചായത്തിൽ ഭിക്ഷാടനം നിരോധിച്ചതായി പ്രസിഡൻറ് തെറ്റത്ത് ബാലൻ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാനത്ത്നിന്ന് കേരളത്തിലെത്തി പലതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് പ്രസിഡൻറ് അറിയിച്ച. സംശയാസ്പദമായ രീതിയിൽ ആരെങ്കിലും കണ്ടാൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകൾ ഗ്രാമപഞ്ചായത്ത് പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കും. ക്ലബുകൾ, വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. നേരത്തെ പഞ്ചായത്തിൽ ഭിക്ഷാടനം നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.