കാളികാവ്: ഒരു മാസമായി ഇഴഞ്ഞു നീങ്ങുകയും ഇടക്ക് നിലക്കുകയും ചെയ്ത കാളികാവ് ടൗണ്‍ നവീകരണം യാഥാർഥ്യമാക്കാനുള്ള നടപടി തുടങ്ങി. വ്യാഴാഴ്ച കാളികാവ് പഞ്ചായത്ത് ഓഫിസില്‍ ടൗണിലെ കെട്ടിട ഉടമകള്‍ അധികൃതര്‍ക്ക് വികസനത്തിനാവശ്യമായ സ്ഥലം വിട്ട് നല്‍കുന്ന സമ്മത പത്രം കൈമാറും. കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് ബോര്‍ഡും വികസന സമിതിയും നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം കാളികാവ് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ കാളികാവ്, വെള്ളയൂര്‍ വില്ലേജ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ എല്ലാ കെട്ടിട ഉടമകളും സമ്മതപത്രം ഒപ്പിട്ട് നല്‍കുമെന്നാണ് തീരുമാനം. തുടര്‍ന്ന് അടുത്ത ദിവസം കോണ്‍ട്രാക്ടര്‍മാരും എല്ലാ കെട്ടിട ഉടമകളും വികസന സമിതിയും സംയുക്തമായി പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. അതിനുശേഷം നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കും. വികസന പ്രവര്‍ത്തനം നിലച്ചതോടെ കാളികാവ് അങ്ങാടി പൊടിമയമായതിനാല്‍ വ്യാപാരം സ്തംഭിച്ച നിലയിലാണ്. ഇതിനിടയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയ വെള്ളം അങ്ങാടിയില്‍ പരന്നൊഴുകുക കൂടി ചെയ്തതോടെ ജനം ഏറെ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.