കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ സി രണ്ട് ഡിവിഷനിൽ പെടാത്ത ഭൂമിയുടെ രജിസ്ട്രേഷന് തടസ്സങ്ങളില്ലെന്ന് കരുവാരകുണ്ട് സബ് രജിസ്ട്രാർ. വിലക്ക് നിലനിൽക്കുമ്പോഴും രജിസ്ട്രേഷൻ തകൃതിയായി നടക്കുന്നുവെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് വിശദീകരണം. മുറിച്ചു വിൽപന തടയുകയെന്ന ലക്ഷ്യത്തോടെ സി രണ്ട് ഡിവിഷനിലുൾപ്പെടുന്ന 256 ഏക്കർ ഭൂമിക്ക് രജിസ്ട്രേഷൻ വിലക്കുണ്ട്. എന്നാൽ 152, 155, 156, 157 തുടങ്ങിയ ബ്ലോക്കുകളിലെ ഭൂമി രജിസ്ട്രേഷന് നിലവിൽ തടസ്സങ്ങളില്ല. ആധാരങ്ങളുമായി വരുന്ന ആർക്കും രജിസ്ട്രേഷൻ നൽകും. രജിസ്ട്രേഷന് വിലക്കുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ഓഫിസിലുള്ളതിനാൽ കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസറിൽനിന്നുള്ള സാക്ഷ്യപത്രമോ മറ്റു രേഖകളോ വേണ്ടതില്ലെന്നും സബ് രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.