കഞ്ചാവുമായി 19കാരൻ പിടിയിൽ

തിരൂർ: താഴെപ്പാലത്ത് നിന്ന് 1.110 കിലോഗ്രാം കഞ്ചാവുമായി 19കാരനെ പൊലീസ് പിടികൂടി. മംഗലം കാവഞ്ചേരി സ്വദേശി മുഹമ്മദ് അജ്മൽ (19) ആണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് വിൽപ്പനക്കായി എത്തിച്ചതായിരുന്നു. ബുധനാഴ്ച വൈകീട്ട് രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ സുമേഷ് സുധാകറി​െൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ ആദ്യമായാണ് പിടിയിലാകുന്നതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.