വൈരങ്കോട് വലിയ തീയാട്ട്: 23ന് തിരൂർ താലൂക്കിൽ മദ്യനിരോധനം

തിരൂർ: വൈരങ്കോട് വലിയ തീയാട്ട് ഉത്സവം നടക്കുന്ന 23ന് തിരൂർ താലൂക്കിൽ മദ്യ നിരോധനത്തിന് തീരുമാനം. ആർ.ഡി.ഒയുടെ നിർദേശ പ്രകാരം തിരൂർ തഹസിൽദാർ വർഗീസ് മംഗലത്തി‍​െൻറ അധ്യക്ഷതയിൽ നടന്ന സർവ കക്ഷി യോഗത്തിലാണ് തീരുമാനം. വൈരങ്കോട് മേഖലയിൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തും. ആരോഗ്യ, ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റിയും മേൽനോട്ടം വഹിക്കും. ആദ്യം എത്തുന്ന കാള വരവുകളെ ആദ്യം ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിക്കും. ആഴ്വാഞ്ചേരി മനക്കലെ രണ്ട് കാളവരവുകൾക്ക് ഇത് ബാധകമല്ല. ഗ്രീൻ പ്രോട്ടോക്കാൾ പാലിക്കണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു. തിരൂർ സി.ഐ അബ്ദുൽ ബഷീർ, എസ്.ഐ സുമേഷ് സുധാകർ, സീനിയർ സൂപ്രണ്ട് അൻവർ സാദത്ത്, ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശേരി, വില്ലേജ് ഓഫിസർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ്, മലബാർ ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്രം മാനേജർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.