സർവോദയ മേള: കടത്തുതോണികളുടെ സുരക്ഷ പരിശോധന നടത്തി

തിരുനാവായ: നിളയുടെ തെക്കെക്കരയിൽ വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന സർവോദയ മേളക്കെത്തുന്നവരുടെ സൗകര്യാർഥം പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ കടത്തുതോണികളുടെ സുരക്ഷ പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മേള കമ്മിറ്റി പ്രതിനിധികളുമടങ്ങുന്ന സംഘത്തി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുനാവായ കടവിൽനിന്നും ജലപാതയിലൂടെ 400 മീറ്റർ സഞ്ചരിച്ചാണ് പുഴയിലൊരുക്കിയ നടപ്പാതയിലെത്തിച്ചേരുന്നത്. മേളക്ക് കഴിഞ്ഞ നാലുവർഷമായി കടത്തുതോണികളുടെ സേവനമുണ്ട്. രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെയാണ് സർവിസ് നടത്തുക. യാത്ര ചെയ്യുന്നവർ നിർബന്ധമായും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരിക്കണം. യാത്ര തോണികൾക്കു പുറമെ ആറ് മുങ്ങൽ വിദഗ്ധർ അടങ്ങുന്ന രണ്ട് എമർജൻസി തോണികളും പുഴയുടെ മധ്യഭാഗത്തായി നിലയുറപ്പിക്കും. ഇരുകരകളിലും മറ്റ് സുരക്ഷ സംവിധാനങ്ങളും നിയമപാലകരുടെ സേവനവുമുണ്ടായിരിക്കും. പൊന്നാനി പി.ഡബ്ല്യു.ഡി അസി എക്സി. എൻജിനീയർ കെ.കെ. മിഥുൻ, കുറ്റിപ്പുറം അസി. എൻജിനീയർ പി. ഓമനക്കുട്ടൻ, ഓവർസിയർ ടി.കെ. അജയ് ഘോഷ്, മേള കമ്മിറ്റി പ്രതിനിധികളായ ചിറക്കൽ ഉമ്മർ, കെ.പി. അലവി, പി. യാഹുട്ടി, റീ എക്കൗ സെക്രട്ടറി അബ്ദുൽ വാഹിദ്, ഫസലു പാമ്പലത്ത്, ഒ. ഉനൈസ്, ഹനീഫ തുടങ്ങിയവർ അനുഗമിച്ചു. സമാന്തര വിദ്യാഭ്യാസ കലോത്സവത്തിന് ഇന്ന് തിരിതെളിയും വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റുരക്കുന്ന കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സർഗോത്സവം-2018​െൻറ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ആതവനാട് മുഹമ്മദ്‌ കുട്ടി നിർവഹിക്കും. വ്യാഴാഴ്ച കുറ്റിപ്പുറം ബ്ലോക്ക് ഹാളിൽ രചന മത്സരങ്ങളും വെള്ളിയാഴ്ച വളാഞ്ചേരിയിൽ സാംസ്‌കാരിക ഘോഷയാത്രയും നടക്കും. ശനിയാഴ്ച വളാഞ്ചേരി എ.യു.പി സ്കൂളിൽ നൃത്ത-നൃത്തയിതര മത്സരങ്ങളോടെ വേദി ഉണരും. സമാപന സമ്മേളനത്തിൽ ട്രോഫി വിതരണം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.