തിരുനാവായ: നിളയുടെ വടക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സ്മാരകവും പരിസരവും രണ്ട് ലക്ഷം രൂപ ചെലവിൽ തിരുനാവായ പഞ്ചായത്ത് മോടി പിടിപ്പിച്ചു. സ്മാരകത്തിൽ പെയിൻറടിച്ചു. ചുറ്റും ഇൻറർലോക്കും പുൽത്തകിടിയും പതിച്ചു. 70-ാമത് സർവോദയ മേളയുടെ ഭാഗമായാണ് പഞ്ചായത്ത് പ്രവൃത്തി സമയബന്ധിതമായി നടപ്പാക്കിയത്. 'അക്രമ സംഘത്തെ പിടികൂടണം' താനൂർ: കഴിഞ്ഞ ദിവസങ്ങളിൽ ഒഴൂരിൽ സി.പി.എം ജില്ല നേതാവുൾപ്പെടെയുള്ളവർക്ക് നേരേയുണ്ടായ മർദനത്തിലും ഇരുവിഭാഗവും നടത്തുന്ന ആക്രമണങ്ങളിലെയും പ്രതികളെ പിടികൂടാത്തത് താനൂരിെൻറ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നും പൊലീസ് നടപടികൾ കൈകൊള്ളണമെന്നും വെൽഫെയർ പാർട്ടി താനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഷറഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. വി.ഇ.എൻ. മുഹമ്മദ് ആസാദ്, എൻ.പി. അബ്ദുറഹിമാൻ, അമീർ താനൂർ, ടി. ആദം, കെ. അബ്ദുൽ റഷീദ്, ഡോ. ജവഹർലാൽ, ശാക്കിർ താനൂർ, വി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ടി. മുഹമ്മദ് റഫീഖ് സ്വാഗതവും ഷറഫുദ്ദീൻ കൊളാടി നന്ദിയും പറഞ്ഞു. പ്രതിഷേധ സംഗമം താനൂർ: നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന ലീഗ്, ആർ.എസ്.എസ് ഭീകരതക്കെതിരെ സി.പി.എം താനൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഏരിയ കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കവലയോഗങ്ങൾ, ഏകദിന ഉപവാസം, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. ഉപവാസത്തിന് സമാപനം കുറിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി.എസ്. ബാബു, പി. ശങ്കരൻ , പി.പി. സൈതലവി, കെ.ടി. ശശി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.