തട്ടിക്കൊണ്ടുപോയെന്ന് വിദ്യാർഥിനി; വ്യാജമെന്ന്​ തെളിഞ്ഞു

പട്ടാമ്പി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വ്യാജപ്രചാരണം കൊഴുക്കുന്നതിനിടെ തിരുവേഗപ്പുറയിൽ നിന്ന് സമാനവാർത്ത. നരിപ്പറമ്പ് ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്നാണ് വാർത്ത പരന്നത്. വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെെട്ടന്നാണ് വിദ്യാർഥിനി വീട്ടിലെത്തി പറഞ്ഞത്. തുടർന്ന് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സംഭവം കെട്ടുകഥയായിരുന്നെന്ന് തെളിഞ്ഞു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതോടെ സ്‌കൂളിലേക്ക് തുടർച്ചയായ ഫോൺവിളികളായി. സംഭവം അടിസ്ഥാനരഹിതമാണെന്ന് വിദ്യാലയധികൃതർ അറിയിച്ചിട്ടും പലർക്കും സാശയം തീർന്നില്ല. രക്ഷിതാക്കളുടെ സംശയം ദൂരീകരിക്കാൻ 12ന് യോഗം ചേരാൻ തീരുമാനിച്ചു. വൈകുന്നേരമായപ്പോൾ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയും പരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.