ആനക്കര: സ്‌കൂളിലേക്ക് പോകവേ വഴിയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചതായി വിദ്യാർഥിയുടെ പരാതി. കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് വാനിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും കുതറിയോടി രക്ഷപ്പെടുകയായിരുന്നെന്നും പറഞ്ഞത്. ബുധനാഴ്ച രാവിലെ ഒമ്പതരക്ക് അമേറ്റിക്കരയിലാണ് സംഭവം. ഷർട്ടിെൻറ ബട്ടൻസ് പൊട്ടി. കൈയിൽ നഖംകൊണ്ട് മുറിവേറ്റിട്ടുമുണ്ട്. രക്ഷിതാക്കളോടൊപ്പം തൃത്താല പൊലീസിൽ പരാതി നൽകി. പ്രദേശത്തെ ചില വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ചിത്രം (കുമരനല്ലൂര്‍) അമേറ്റിക്കരയിൽ അന്വേഷണത്തിനെത്തിയ പൊലീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.