മന്ത്രിസഭ തീരുമാനങ്ങള്‍

വളർത്തുനായുടെ കടിയേറ്റ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് അഞ്ചുലക്ഷം നൽകും തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളുടെ കടിയേറ്റു മരിച്ച വൈത്തിരി അംബേദ്കര്‍ ചാരിറ്റി കോളനിയില്‍ രാജമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കലക്ടര്‍ അടിയന്തര സഹായമായി അനുവദിച്ച 5000 രൂപക്ക് പുറമെയാണിത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാൻ തീരുമാനിച്ചു. മോേട്ടാര്‍ വാഹന വകുപ്പില്‍ ഇരിട്ടി, നന്മണ്ട, പേരാമ്പ്ര, തൃപ്രയാര്‍, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ പുതിയ സബ് ആര്‍.ടി ഓഫിസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതി​െൻറ ഭാഗമായി 60 സ്ഥിരം തസ്തികകളും 12 താൽക്കാലിക തസ്തികകളും സൃഷ്ടിക്കും. നിയമപരിഷ്കരണ കമീഷന്‍ അംഗമായി റിട്ട. ജില്ല ജഡ്ജ് കെ. ജോർജ് ഉമ്മനെ നിയമിക്കും. പതിനൊന്നിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുകയും പിന്നീട് പാര്‍ട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാരായി സ്ഥിരപ്പെടുത്തുകയും ചെയ്ത ലൈബ്രേറിയന്‍മാര്‍, ആയമാര്‍, നഴ്സറി സ്കൂള്‍ ടീച്ചര്‍മാര്‍ എന്നിവരുടെ 35 ശതമാനം തസ്തികകള്‍ ഫുള്‍ടൈം കണ്ടിൻജൻറ് തസ്തികകളായി ഉയര്‍ത്തി നിലവിലുള്ള സ്ഥാപനങ്ങളില്‍ തന്നെ തുടരാന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്താനും തീരുമാനിച്ചു. കേരള കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 19 ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ തീരുമാനം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍ (കില) 1990 മുതല്‍ അഞ്ച് താൽക്കാലിക ഗാര്‍ഡനര്‍മാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.