കോയമ്പത്തൂർ: കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ബദ്ധശത്രുക്കളാണെങ്കിൽ തൊട്ടടുത്ത തമിഴ്നാട്ടിൽ ഇരുകക്ഷികളും സഹകരിച്ച് നീങ്ങുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ഡി.എം.കെ, കോൺഗ്രസ് കക്ഷികളുമായി സഖ്യമുണ്ടാക്കാതെ തനിച്ചും ജനക്ഷേമ മുന്നണി രൂപവത്കരിച്ചും മത്സരിച്ചുവെങ്കിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കോൺഗ്രസ് ഉൾപ്പെട്ട ഡി.എം.കെ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും തീരുമാനിച്ചത്. കോൺഗ്രസ് ബന്ധത്തെച്ചൊല്ലി പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും അഭിപ്രായവോെട്ടടുപ്പ് നടന്നപ്പോൾ തമിഴ്നാട് ഘടകം കോൺഗ്രസുമായി യോജിച്ചുനീങ്ങാമെന്ന നിലപാടുള്ള യെച്ചൂരി പക്ഷത്തെയാണ് അനുകൂലിച്ചത്. ഡി.എം.കെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്,- മുസ്ലിം ലീഗ് കക്ഷികളുമായി സഹകരിച്ചാണ് സി.പി.എം,- സി.പി.െഎ കക്ഷികൾ തമിഴ്നാട്ടിൽ നീങ്ങുന്നത്. ചൊവ്വാഴ്ച ഡി.എം.കെ ആസ്ഥാനമായ ചെന്നൈ അറിവാലായത്തിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ തിരുനാവുക്കരസർ, മുസ്ലിം ലീഗ് നേതാവ് അബൂബക്കർ, മനിതനേയമക്കൾ കക്ഷി പ്രസിഡൻറ് എം.എച്ച്. ജവഹറുല്ല, എം.ഡി.എം.കെ ജന. സെക്രട്ടറി വൈക്കോ, സി.പി.എം തമിഴ്നാട് സെക്രട്ടറി ജി. രാമകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ, വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറ് തിരുമാവളവൻ തുടങ്ങിയവർ സംബന്ധിച്ചു. ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ബസ് ചാർജ് വർധിപ്പിച്ച തമിഴ്നാട് സർക്കാർ നടപടിക്കെതിരെ ഫെബ്രുവരി 13ന് ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. യോഗത്തിൽ പെങ്കടുത്ത മുഴുവൻ കക്ഷികളും ഡി.എം.കെ മുന്നണിയിലുണ്ടാവുമോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് സമയത്ത് ഇതിന് വ്യക്തത ഉണ്ടാവുമെന്നാണ് സ്റ്റാലിൻ മറുപടി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.