വെളിയങ്കോട്: ചന്ദനക്കുടം നേർച്ചക്ക് കൊടികയറി. വെളിയങ്കോട് സൂറത്ത് തങ്ങൻമാരുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ച്ചയുടെ ഭാഗമായി പുറങ്ങ്, വെളിയങ്കോട് ജാറം പരിസരം എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച കാഴ്ച വരവുകള്‍ എത്തിയതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. നേര്‍ച്ചയുടെ ആദ്യ ദിനമായ ബുധനാഴ്ച ഏഴ് വരവുകളാണ് എത്തിയത്. വ്യാഴാഴ്ച കൂടുതൽ വരവുകള്‍ നേർച്ച മൈതാനിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് വരെയാണ് കാഴ്ചവരവുകള്‍ കൊണ്ടുവരാന്‍ പൊലീസ് അനുമതിയുള്ളത്. കനത്ത പോലീസ് സുരക്ഷയിലാണ് നേർച്ച നടക്കുന്നത്. ക്രമസമാധാനം ഉറപ്പു വരുത്താൻ പൊന്നാനി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ നൂറിലധികം പൊലീസുകാര്‍ നേര്‍ച്ച സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജാറം മൈതാനിയിലേക്ക് കൂടുതൽ അച്ചടക്കത്തോടെ വരവുകള്‍ കൊണ്ടുവരുന്ന കമ്മിറ്റികള്‍ക്ക് ഇത്തവണ പൊലീസ് സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. --------------------------------- ചന്ദനക്കുടം നേർച്ച: മഹല്ലിനോ സുന്നി സംഘടനകള്‍ക്കോ പങ്കില്ല --വെളിയങ്കോട് ഖാദി വെളിയങ്കോട്: സൂറത്ത് തങ്ങൻമാരുമായി ബന്ധപ്പെട്ട് നടക്കുന്ന ചന്ദനക്കുടം നേര്‍ച്ചക്ക് വെളിയങ്കോട് മഹല്ല് കമ്മിറ്റിയുമായും സുന്നി സംഘടനകളുമായും ബന്ധമില്ലെന്ന് വെളിയങ്കോട് ഖാദി ഹംസ സഖാഫി പറഞ്ഞു. 1951ല്‍ വടകരയില്‍ നടന്ന സമസ്ത സമ്മേളനത്തിെൻറ രണ്ടാം പ്രമേയം തന്നെ നേര്‍ച്ചയിലെ അനാചാരങ്ങള്‍ക്കെതിരെയായിരുന്നു. മുസ്ലിം മതപണ്ഡിതരുടെ അനുമതിയും മഹല്ല് കമ്മിറ്റികളുടെ പങ്കാളിത്തവുമില്ലാതെ കേരളത്തില്‍ ചന്ദനക്കുടം നേര്‍ച്ചയെന്ന പേരില്‍ നടക്കുന്ന കൂത്താട്ടങ്ങളാണ് സമസ്തയുടെ പ്രമേയത്തിന് കാരണമെന്നും ഖാദി പറഞ്ഞു. വെളിയങ്കോട് നടക്കുന്ന ചന്ദനക്കുടം പോലുള്ള നേര്‍ച്ചകള്‍ക്ക് ഇസ്ലാമിക പ്രമാണങ്ങളില്‍ ഒരു അടിസ്ഥാനമില്ലെന്നും ഇത്തരം അനാചാരങ്ങളില്‍നിന്ന് മുസ്ലിം വിശ്വാസി സമൂഹം വിട്ടുനില്‍ക്കണമെന്നും വെളിയങ്കോട് മുഹ്യുദ്ദീന്‍ ജുമ മസ്ജിദ് ഖത്തീബ് സാലിഹ് ബാഖവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.