മലപ്പുറം: അഴിമതിക്കേസിൽ കുറ്റാരോപിതനായ സ്പിന്നിങ് മിൽ എം.ഡിയുടെ സേവനകാലാവധി നീട്ടി നൽകാൻ സർക്കാർ നീക്കം. തൃശൂർ സഹകരണ സ്പിന്നിങ് മിൽ, കുറ്റിപ്പുറം മാൽകോടെക്സ് എന്നിവയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുവേണ്ടിയാണ് ഉന്നതതല നീക്കം ശക്തമായത്. 2018 മാർച്ചിൽ വിരമിക്കുന്ന ഇദ്ദേഹത്തിന് രണ്ട് വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഇതേ പദവിയിൽ നിയമനം നൽകാനാണ് പ്രമുഖ ഭരണകക്ഷിയുമായി ബന്ധപ്പെട്ട ട്രേഡ് യൂനിയൻ നേതാക്കൾ കരുനീക്കം തുടങ്ങിയത്. നിയമനാപേക്ഷ സർക്കാറിെൻറ സജീവ പരിഗണനയിലാണ്. തൃശൂർ സഹകരണ സ്പിന്നിങ് മില്ലിൽ അരങ്ങേറിയ അഴിമതിയുമായി ബന്ധപ്പെട്ട് എം.ഡിക്കെതിരെ 2016ൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നിട്ടും വകുപ്പുതല നടപടി എടുക്കാതിരുന്ന വ്യവസായ വകുപ്പ്, ഇദ്ദേഹത്തിന് 2016 സെപ്റ്റംബറിൽ കുറ്റിപ്പുറം മാൽകോടെക്സ് എം.ഡിയായി പൂർണ അധികചുമതല നൽകി. ഇദ്ദേഹം ചുമതലയേറ്റശേഷം മാൽക്കോ ടെക്സിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് മലപ്പുറം വിജിലൻസിെൻറ അന്വേഷണം നടന്നുവരികയാണ്. പരുത്തി ഇറക്കുമതിയുമായി ബന്ധപ്പെട്ടും നിശ്ചിത യോഗ്യതയില്ലെന്ന പരാതിയിലുമാണ് അന്വേഷണം. എം.ഡിയുടെ ഡെപ്യൂേട്ടഷൻ കാലാവധി 2016 ഒക്ടോബറിൽ അവസാനിച്ചിരുന്നെങ്കിലും നീട്ടി നൽകിയിട്ടില്ല. എഫ്.െഎ.ആറും സ്പെഷൽ റിപ്പോർട്ടും സഹിതം എം.ഡിയെ മാറ്റാൻ വിജിലൻസ് കത്ത് നൽകിയെങ്കിലും വ്യവസായവകുപ്പ് ഇത് ഗൗനിച്ചിരുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ എം.ഡിമാരിൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചവർ 26 ശതമാനം പേർ മാത്രമാണ്. ഡെപ്യൂേട്ടഷനിലൂടെ എം.ഡി സ്ഥാനത്ത് എത്തിയവരിൽ വിരമിച്ചവരും താഴ്ന്ന തസ്തികയിൽനിന്നുള്ളവരും 30 ശതമാനത്തോളം വരും. ഇ.പി. ജയരാജെൻറ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയെതുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ എം.ഡി നിയമനത്തിന് സ്വതന്ത്ര ബോർഡ് രൂപവത്കരിക്കുമെന്നും വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.