പരിപാടികൾ ഇന്ന്​

സ്വലാത്ത് നഗർ മഅ്ദിൻ അക്കാദമി: സ്വലാത്ത് ആത്മീയ സംഗമം --6.00 മലപ്പുറം ശിക്ഷക്‌ സദൻ: എൻ.ടി.യു സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം --3.00 കൂട്ടിലങ്ങാടിയിൽ രണ്ട് ലോറികൾ മറിഞ്ഞു മൂന്നുേപർക്ക് പരിക്ക് മലപ്പുറം: കൂട്ടിലങ്ങാടിയിൽ അരമണിക്കൂറിനിടെ രണ്ട് ലോറികൾ മറിഞ്ഞ് മൂന്നുേപർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് ആദ്യ അപകടം. ആക്രി സാധനവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പട്രോളിങ്ങിലായിരുന്ന എസ്.െഎ അബ്ദുൽ റഷീദി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് സമീപത്തെ പാലത്തി​െൻറ കൈവരി തകർത്ത് രണ്ടാമത്തെ ലോറിയും മറിഞ്ഞത്. മാരിയപ്പൻ, ഷഫീഖ്, ജോൺസൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീതി കുറഞ്ഞ പാലത്തിലൂടെ കടന്നുപോകുേമ്പാൾ അരിക് കൊടുക്കാൻ കഴിയാത്തതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപെടൽ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. CAPTION mpm ma2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.