ഓരാടംപാലം-വൈലോങ്ങര ബൈപാസ്: കിഫ്‌ബി സംഘം പരിശോധന തുടങ്ങി ഓരാടംപാലം-വൈലോങ്ങര ബൈപാസ്: കിഫ്‌ബി സംഘം പരിശോധന തുടങ്ങി പെരിന്തൽമണ്ണ: ഓരാടംപാലം-വൈലോങ്ങര ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആർ.ബി.ഡി.സി.കെ കിഫ്‌ബി പ്രോജക്ട് ഇവാലുവേഷൻ സംഘം പരിശോധന തുടങ്ങി. മാർച്ചിൽ കിഫ്ബിയുടെ ബോർഡിൽ അംഗീകരിച്ച് തുക അനുവദിക്കുമെന്ന് ടി.എ. അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്ന ചുമതല കിറ്റ്‌കോക്കായിരുന്നു. 2016--17ലെ പുതുക്കിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാർ പദ്ധതിക്ക് അഞ്ചുകോടി രൂപയും നീക്കിവെച്ചിരുന്നു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് അങ്ങാടിപ്പുറം-ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് ഒരുക്കുന്നത്. അങ്ങാടിപ്പുറം റെയില്‍വേ മേൽപാലം യാഥാർഥ്യമായെങ്കിലും ഗതാഗതക്കുരുക്കിന് പൂർണ പരിഹാരം കണ്ടെത്താനായിട്ടില്ല. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടർന്നാണ് പത്ത് കോടി ബജറ്റില്‍ വകയിരുത്തിയത്. വൈലോങ്ങരയില്‍നിന്ന് ഓരാടംപാലം വഴി ബൈപാസ് നിര്‍മിക്കുന്നതോടെ വളാഞ്ചേരി, കോട്ടക്കല്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അങ്ങാടിപ്പുറം ടൗണില്‍ പ്രവേശിക്കാതെ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പോകാനാകും. ഇതോടെ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള മാനത്തുമംഗലം-പൊന്ന്യാകുര്‍ശ്ശി ബൈപാസിനോട് യോജിക്കുന്ന തരത്തിലാണ് പുതിയ ബൈപാസ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.