എടവണ്ണ: 'നവോത്ഥാന പാതയില്‍ മുന്‍ഗാമികളോടൊപ്പം' എന്ന പ്രമേയത്തില്‍ നടക്കുന്ന എടവണ്ണ ജാമിഅ നദ്‌വിയ്യ ദഅ്‌വ സമ്മേളനം വെള്ളിയാഴ്ച എടവണ്ണ സ്വലാഹ് നഗറില്‍ വൈകീട്ട് അഞ്ചിന് കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 'ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന പ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ച ഉദ്ഘാടനവും ഐ.ടി ഹബ്ബ് ലോഞ്ചിങ്ങും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഫെബ്രുവരി 10ന് രാവിലെ 9ന് 'അസ്സലഫിയ്യഃ: ഉത്ഭവവും വളര്‍ച്ചയും' ചരിത്ര സെമിനാര്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബാലവിചാരം സെഷൻ ജാസിര്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'വിമര്‍ശനങ്ങളെ അതിജീവിച്ച പ്രസ്ഥാനം' എന്ന പ്രമേയത്തില്‍ സെഷൻ നടക്കും. പെണ്‍കൂട്ടായ്മ വനിതസമ്മേളനം ഉദ്ഘാടനം മലപ്പുറം ഡി.എം.ഒ ഡോ. സക്കീന നിര്‍വഹിക്കും. ഷമീമ ഇസ്‌ലാഹിയ്യ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 'അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ നിസ്‌വ' പഠനസെഷൻ നടക്കും. 11ന് രാവിലെ 8.30ന് 'പ്രമാണം' സെഷനും തുടര്‍ന്ന് 'പ്രബോധനം' സെഷനും നടക്കും. പൂര്‍വവിദ്യാര്‍ഥി സമ്മേളനം എം.എം. നദ്‌വി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.