JALAKAM മലയാള സർവകലാശാല സാഹിത്യ പുരസ്​കാരം: രചനകൾ ക്ഷണിച്ചു

തിരൂർ: മലയാള സർവകലാശാലയുടെ അന്തർ സർവകലാശാല സാഹിത്യോത്സവം 'സാഹിതി'യുടെ ഭാഗമായുള്ള പുരസ്കാരത്തിന് കഥ, കവിത എന്നിവ ക്ഷണിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള സർവകലാശാല/കോളജ് വിദ്യാർഥികൾക്ക് പെങ്കടുക്കാം. രചനകൾക്കൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും വേണം. ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്ക് ശിൽപവും പ്രശസ്തിപത്രവും കാഷ് അവാർഡും നൽകും. രചനകൾ ഫെബ്രുവരി 17ന് മുമ്പ് സാഹിതി സാഹിത്യ പുരസ്കാരം, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, വാക്കാട് പി.ഒ, തിരൂർ -676502 എന്ന വിലാസത്തിൽ ലഭിക്കണം. sahithyajournal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.