മുസ്​ലിം ലീഗ് പ്രവര്‍ത്തകരെ മുനവ്വറലി തങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചു

മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മുനവ്വറലി തങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചു പെരിന്തല്‍മണ്ണ: മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് എസ്.എഫ്.െഎ പ്രവർത്തകർ തകര്‍ത്തതില്‍ പ്രതിഷേധിച്ച് താലൂക്കില്‍ യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബ്ജയിലില്‍ കഴിയുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി തങ്ങള്‍ സന്ദര്‍ശിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എ.കെ. മുസ്തഫ, സെക്രട്ടറി അഡ്വ. എസ്. അബ്ദുസ്സലാം, മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പെരിഞ്ചീരി ഹനീഫ, അബു തങ്ങൾ, പച്ചീരി ഫാറൂഖ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിവേദക സംഘത്തിന് യാത്രയയപ്പ് പെരിന്തൽമണ്ണ: പാർലമ​െൻറ് പാസാക്കിയ നിയമം പൂർണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകാനായി തിരിച്ച വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) സംഘത്തിന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട, തസ്‍ലീം മമ്പാട്, ഇബ്രാഹീംകുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, സി.കെ അഹമ്മദ് അനീസ്, ഹബീബ് റഹ്‌മാൻ പൂക്കോട്ടൂർ, ജംഷീർ വാറങ്കോടൻ എന്നിവരാണ് നിവേദക സംഘത്തിലുള്ളത്. യാത്രയയപ്പിന് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് പി.ടി. അബൂബക്കർ, മങ്കട മണ്ഡലം പ്രസിഡൻറ് ജമാൽ കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.