എഴുപതാമത് സർവോദയ മേളക്ക് ഇന്ന് തുടക്കം

തവനൂർ: മഹാത്മജിയുടെ സ്മരണയിൽ നടത്തപ്പെടുന്ന 70-ാമത് പഞ്ചദിന സർവോദയ മേളക്ക് വ്യാഴാഴ്ച തുടക്കം. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ഖാദിഗ്രാമ വ്യവസായ കുടുംബശ്രീ കാർഷിക പ്രദർശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മേളയുടെ ഉദ്ഘാടനം പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിക്കും. ഡോ. ജോസ് മാത്യു അധ്യക്ഷത വഹിക്കും. 'ആധുനിക വികസനം വിനാശത്തിലേക്കോ?' സെമിനാർ ശനിയാഴ്ച കാലത്ത് 10ന് നടക്കും. 'ആധുനിക വികസനവും സ്ത്രീകളും' സെമിനാർ മൂന്നിനാണ്. അഞ്ചിന് വിദ്യാർഥി യുവജന സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച കാലത്ത് 9.30ന് നടക്കുന്ന സർവോദയ പ്രതിനിധി സമ്മേളനം ശൈഖ് ഹുസൈൻ ഉദ്ഘാടനം ചെയ്യും. 2.30ന് ഗാന്ധി അനുസ്മരണവും തുടർന്ന് രണ്ട് സെമിനാറുകളും നടക്കും. തിങ്കളാഴ്ച കാലത്ത് ആറിനാണ് ശാന്തി യാത്ര.10ന് അനുസ്മരണ സമ്മേളനവും 12ന് സെമിനാറും നടക്കും. നാലിന് സമാപന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി. മുഖ്യ പ്രഭാഷണം നടത്തും. 8.30 മുതൽ കലാപരിപാടികൾ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.