ജാഗ്രത പരിശീലനം

കോട്ടക്കല്‍: പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ വാർഡുതലത്തില്‍തന്നെ പരിഹരിക്കുന്നതിനായി രൂപവത്കരിച്ച ജാഗ്രത സമിതിയിലെ അംഗങ്ങൾക്ക് പരിശീലനം നല്‍കി. സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭാധ്യക്ഷന്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അലവി തൈക്കാട്ട് അധ്യക്ഷത വഹിച്ചു. ഓരോ വാര്‍ഡിലും ഇതിനായി പതിനൊന്ന് അംഗങ്ങളടങ്ങിയ സമിതി രൂപവത്കരിച്ചിരുന്നു. ഇവര്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്. വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനും അംഗൻവാടി അധ്യാപിക കണ്‍വീനറുമായാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സി.ഡി.പി.ഒ ഗീതാഞ്ജലി പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ടി.വി. സുലൈഖാബി, ആയിഷ ഉമ്മര്‍, സാജിദ് മങ്ങാട്ടില്‍, കില സെക്രട്ടറി കെ.എം. റഷീദ്, ജാഗ്രതസമിതി കോ-ഓഡിനേറ്റര്‍ ബാസില, സൂപ്പര്‍വൈസര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.