കൂട് പൊളിച്ച്​ 30 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

വള്ളിക്കുന്ന്: ചേലേമ്പ്ര പടിഞ്ഞാറ്റിൻപൈയിൽ കൂട് പൊളിച്ച് 30 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ അക്രമം അഴിച്ചുവിട്ടത്. മുട്ടിശ്ശീരി നെച്ചിയം ഇബ്രാഹിമി​െൻറ വീട്ടിലാണ് സംഭവം. കൂട്ടിലിട്ട് വളർത്തുന്ന നാടൻ ഇനങ്ങളിൽപ്പെട്ടതും അല്ലാത്തതുമായ മുട്ടക്കോഴികളെയാണ് മരത്തി​െൻറ കൂട് ഒരുഭാഗം കടിച്ച് പൊളിച്ച് അക്രമിച്ചത്. മൂന്ന് കോഴികളെ കൊണ്ടുപോവുകയും ബാക്കിയുള്ളവയെ കൂട്ടിലും പുറത്തുമായി കടിച്ചിടുകയുമായിരുന്നു. നേരത്തെയും ചേലേമ്പ്രയിൽ തെരുവ് നായുടെ അക്രമം വ്യാപകമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.