തിരൂരങ്ങാടി: കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിെൻറയും മലപ്പുറം ജില്ല വിമുക്തി മിഷെൻറയും സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചു. കൊളപ്പുറം ഗവ. ഹൈസ്കൂളിൽ നടന്ന പരിപാടി അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാസർ മലയിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അസ്ലു, സുലൈഖ, മജീദ്, എ.ആർ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കരയിൽ, വാർഡ് അംഗങ്ങളായ റിയാസ് കല്ലൻ, സമീൽ കൊളക്കാട്ടിൽ, തിരൂരങ്ങാടി അസി. ലേബർ ഓഫിസർ പി. സുഗുണൻ, അസീസ് ഹാജി കാടേങ്ങൽ, അഷറഫ്, ഷംന, പി. ശിവദാസൻ, സോമരാജ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കാരയിലിന് എം.എൽ.എ ഉപഹാരം നൽകി. ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും നടത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കിഡ്നി രോഗനിർണയ മെഡിക്കൽ ക്യാമ്പും നടത്തി. തുടർന്ന് വിമുക്തി ജില്ല കോഒാഡിനേറ്റർ ബി. ഹരികുമാർ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. പി. രവികുമാർ സ്വാഗതവും ടി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.