ചെമ്മാട്ട്​ കാർഷികോൽപ്പന്ന വിപണനമേളക്ക് തുടക്കം

തിരൂരങ്ങാടി: കാർഷികോൽപ്പന്ന വിപണനമേളക്ക് ചെമ്മാട്ട് തുടക്കം. ചെമ്മാട് ബ്ലോക്ക് റോഡില്‍ കൊണ്ടാണത്ത് ബില്‍ഡിങിൽ മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എക്‌സ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോര്‍സി​െൻറയും ആഭിമുഖ്യത്തിലാണ് മേള ആരംഭിച്ചത്. ചക്ക, മാങ്ങ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള നൂറുകണക്കിന് വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ടി. റഹീദ നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറ്ഹമാന്‍ കുട്ടി ആദ്യ വില്‍പ്പന നടത്തി. ഉള്ളാട്ട് റസിയ അധ്യക്ഷത വഹിച്ചു. സി.പി. ഹബീബ, നൗഫല്‍ തടത്തില്‍, ഹബീബ ബഷീര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, എ.ബി. ഫ്രാന്‍സിസ്, കെ.വി. അജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.