ചേലേമ്പ്ര ജലനിധി പദ്ധതി: യുഡിഎഫ് ധർണ നടത്തി

വള്ളിക്കുന്ന്: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ ജലനിധി പദ്ധതി യാഥാർഥ്യമാക്കാതെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്ന ഭരണസമിതിയുടെ സമീപനത്തിനെതിരെ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ യു.ഡി. എഫി​െൻറ നേതൃത്വത്തിൽ ധർണ നടത്തി. ഈ വർഷവും ജലനിധിയുടെ വെള്ളം നാട്ടുകാർക്ക് ലഭിക്കുമെന്ന കാര്യത്തിൽ ഭരണസമിതിക്ക് ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്. വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് ചെയർമാൻ എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിക്കുക, പി.എച്ച്.സിയിൽ കിടത്തി ചികിൽസ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു. കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം യു.ഡി.എഫ് കൺവീനർ ബക്കർ ചെർണൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. അമീർ, സി. ഹസ്സൻ, കെ. റഫീഖ്, അമ്പാഴത്തിങ്ങൽ അബൂബക്കർ, അണ്ടിശ്ശേരി ഉണ്ണി, എ.വി.എ. ഗഫൂർ, വി.പി. ഉമറുൽ ഫാറൂഖ്, കെ.പി. കുഞ്ഞിമുട്ടി, ഇക്ബാൽ പൈങ്ങോട്ടൂർ, സി. ലത്തീഫ് എന്നിവർ സമസാരിച്ചു. പി. അബ്ദുൽ റഷീദ്, കെ. ഹനീഫ, എം.കെ. അബ്ദുൽ അലി, ലബ്ബൻ കാക്കഞ്ചേരി, പി.കെ. സെയ്തലവി ഹാജി, എൻ.വി. റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.