ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മെറിറ്റ് അവാര്‍ഡ് ഫെയ്മസ് ക്ലബിന്

വേങ്ങര: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച സന്നദ്ധ സംഘടനക്ക് ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ക്ലബിന്. ജീവകാരുണ്യ പ്രവർത്തനം, ലഹരിവിരുദ്ധ ബോധവൽക്കരണം, പ്രകൃതിസംരക്ഷണം, വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രവർത്തനം, സാമൂഹിക രംഗത്തെ വിവിധ ഇടപെടലുകൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തന മികവി​െൻറ അടിസ്ഥാനത്തിലാണ് അവാർഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ അവാർഡ് തുകയും പ്രശസ്തിപത്രവും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയിൽ നിന്ന് ഫെയ്മസ് ക്ലബ് സെക്രട്ടറി ഇ.കെ. റഷീദ് ഏറ്റുവാങ്ങി. അസി. മാനേജർ ജി. ദീപക്, എം. അലവി, പി. ഷാജി, പി. സുനിൽ എന്നിവർ സംബന്ധിച്ചു. ഈ വർഷത്തെ നെഹ്റു യുവകേന്ദ്രയുടെ ജില്ലതല അവാർഡും ഫെയ്മസ് ക്ലബിനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.