ക്ലാസ് മുറികളിൽനിന്നുള്ള വിദ്യാഭ്യാസ സമ്പ്രദായം അസ്തമിച്ചുകൊണ്ടിരിക്കുന്നു -സ്‍പീക്കർ വള്ളിക്കുന്ന്: പാഠപുസ്തകങ്ങളിൽ നിന്നോ ക്ലസ്സ്മുറികളിൽ നിന്നോ ലഭിക്കുന്ന വിവരങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്ന് നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളിെൻറയും ദേവകി അമ്മ മെമ്മോറിയല്‍ സ്ഥാപനങ്ങളുടെയും സംയുക്ത വാര്‍ഷികാഘോഷമായ 'സൗഹൃദം 2018' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനവും നാമകരണവും സ്പീക്കര്‍ നിര്‍വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് സഹപാഠിക്കായി നിർമിച്ചുനല്‍കിയ വീടിെൻറ താക്കോല്‍ ദാനം സിനിമ താരം സലീം കുമാര്‍ നിര്‍വഹിച്ചു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാന്‍, തിരൂരങ്ങാടി സി.െഎ ഇ. സുനില്‍കുമാര്‍, കാലിക്കറ്റ് സർവകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, നാഷണല്‍ സർവിസ് സ്‌കീം ജില്ല കോഒാഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന യൂനിവേഴ്‌സിറ്റിതല മത്സരങ്ങളില്‍ ഉന്നത വിജയം കൈവരിച്ച പ്രതിഭകള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. തുടർന്ന് കാലിക്കറ്റ് ഓഫ് ബീറ്റിെൻറ ഗാനമേളയും കോമഡി ഷോയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.