കാമ്പസുകളിൽ എസ്.എഫ്.െഎ ഫാഷിസം അവസാനിപ്പിക്കണം -ടി.പി. അഷ്റഫലി മഞ്ചേരി: കാമ്പസുകളിൽ എസ്.എഫ്.െഎ ഫാഷിസ്റ്റ് മനോഭാവം അവസാനിപ്പിക്കാൻ തയാറാകണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി. എം.എസ്.എഫ് മഞ്ചേരി മുനിസിപ്പൽ 'സ്ട്രാറ്റ -2018' എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ എം.എസ്.എഫ് പ്രസിഡൻറ് സുഹൈൽ അത്തിമണ്ണിൽ അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത്, കണ്ണിയൻ അബൂബക്കർ, യൂസുഫ് വല്ലാഞ്ചിറ, ടി.എം. നാസർ, സാദിഖ് കുളമഠത്തിൽ, അഡ്വ. എ.പി. ഇസ്മായിൽ, കെ.കെ.പി. മുഹമ്മദാലി, ഷരീഫ് രാമൻകുളം, മുനിസിപ്പൽ എം.എസ്.എഫ് ജന. സെക്രട്ടറി ജദീർ മുള്ളമ്പാറ, മാജിദ്, റഷീദ് വല്ലാഞ്ചിറ, ഷിഹാബ്, ബാപ്പു കിടങ്ങഴി, വി.പി. ജാബിർ, ത്വയ്യിബ് ഒാമാനൂർ, മഹ്ബൂബ്, സാദിഖ്, മാജിദ് മരിയാട് എന്നിവർ സംസാരിച്ചു. വീൽചെയർ വിതരണം മഞ്ചേരി: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ 'ഹൃദയസ്പർശം' പദ്ധതിയുടെ ഭാഗമായി അപകടം സംഭവിച്ച് നാലുവർഷമായി കിടപ്പിലായ മഞ്ചേരി മുള്ളമ്പാറ സ്വദേശിയായ യുവാവിന് വീൽചെയർ നൽകി. കെ.പി.സി.സി അംഗം ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മീനായി, ഹൃദയസ്പർശം ചെയർമാൻ അനസ് അത്തിമണ്ണിൽ, കോ-ഓഡിനേറ്റർ മനോജ് തടപ്പറമ്പ്, സുധീഷ് പയ്യനാട്, സുനിൽ വീമ്പൂർ, സൽമാൻ പൂങ്ങോടൻ, സാലി മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.