വേങ്ങര: വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്ന് റോഡ് പുനരുദ്ധാരണത്തിനായി വേങ്ങര മണ്ഡലത്തിൽ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ വാർത്തകുറിപ്പില്‍ അറിയിച്ചു. കൂരിയാട് മാര്‍ക്കറ്റ്-പനമ്പുഴ റോഡ് (വേങ്ങര), ചെണ്ടപ്പുറായ-ചാന്തുരുത്തി റോഡ് (എ.ആര്‍ നഗര്‍), കുരിക്കള്‍ ബസാര്‍-കല്ലങ്ങാട്ടു വളപ്പ് (പറപ്പൂര്‍) എന്നീ റോഡുകള്‍ക്ക് രണ്ടുലക്ഷം വീതവും, ചേറ്റിപ്പുറമാട്-പാക്കടപ്പുറായ (വേങ്ങര), ചെണ്ടപ്പുറായ-ആസാദ് നഗര്‍ (എ.ആര്‍ നഗര്‍), മാട്ടണപ്പാട്-കംബളച്ചാല്‍ റോഡ് (പറപ്പൂര്‍) റോഡുകള്‍ക്ക് മൂന്നുലക്ഷം വീതവും, മുതുവില്‍കുണ്ട്-മുതുറോഡ് (കണ്ണമംഗലം), മുസ്ലിയാരങ്ങാടി-അത്തിക്കോട് (ഒതുക്കുങ്ങല്‍), പുല്ലഞ്ചാല്‍ റോഡ് (ഊരകം) എന്നിവക്ക് അഞ്ചുലക്ഷം വീതവുമാണ് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.